മരങ്ങളില്ലാത്ത കാട്ടിൽ | മറിയൂമിന്റെ ഉമ്മകൾ | എഴുത്ത്, വായന : കുഴൂർ വിത്സൻ | Kuzhur Wilson
Description
കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം നമുക്ക് സുപരിചിതനായ കുഴൂർ വിത്സന്റെ പുറത്തിറങ്ങാനിരിക്കുന്ന, 'മരങ്ങളില്ലാത്ത കാട്ടിൽ' എന്ന പുസ്തകത്തിൽ നിന്നും ഒരധ്യായം, 'മറിയൂമിന്റെ ഉമ്മകൾ!'
പുതുകവിതകളുടെ ശക്തനായൊരു വക്താവായാണ് കുഴൂർ വിത്സൻ അറിയപ്പെടുന്നത്. ഒരു പുതുമഴയിൽ പൊട്ടിമുളച്ചവയല്ല പുതുകവിതകൾ. വിതയ്ക്കും വിളവെടുപ്പിനും മുമ്പൊരു കാലമുണ്ടായിരുന്നു അവയ്ക്ക്. ആദ്യം നടന്ന വഴികളിലെ മുള്ളുകളിൽ വിത്സന്റെ ചോരയും തെറിച്ചിരുന്നു. പിന്നീട് പുതുകവിതകൾക്ക് ഇന്റെര്‍നെറ്റില്‍ വിലാസമുണ്ടാക്കിയെടുക്കുന്നതില്‍ സഹകവികള്‍ക്കൊപ്പം തോളോട് തോൾ ചേർന്നു. മലയാളത്തിലെ ആദ്യകവിതാ ബ്‌ളോഗായ 'അച്ചടിമലയാളം നാടുകടത്തിയ കവിതകൾ' വിത്സന്റേതാണ്. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ യൂത്ത് മിഷന്‍ സാഹിത്യത്തിലെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തു. 23 വയസ്സിലാണ് ആദ്യ കവിതാ സമാഹാരം 'ഉറക്കം ഒരു കന്യാസ്ത്രീ' പ്രസിദ്ധീകൃതമാവുന്നത്. ഇന്ന് തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ജര്മ്മന്, പോര്ച്ചുഗീസ്, സ്പാനിഷ്, ഡച്ച് ഭാഷകളിലായി 18 പുസ്തകങ്ങള്‍ വിത്സന്റേതായുണ്ട്. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില് കുഴൂരിന്റെ കവിതകള് പഠിപ്പിക്കുന്നുണ്ട്. അറേബ്യന് സാഹിത്യപുരസ്കാരം, എന്.എം. വിയ്യോത്ത് കവിതാ അവാർഡ്, പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം എന്നിവ ലഭിച്ചു. 2017ല് ദുബായ് പോയറ്റിക് ഹാർട്ട്, ഏഴാമത് എഡിഷനില് മലയാളത്തെ പ്രതിനിധീകരിച്ചു. ആഗ്നസ് അന്നയാണ് വിത്സന്റെ മകൾ.
പുസ്തകങ്ങൾ: ഉറക്കം ഒരു കന്യാസ്ത്രീ (1998), ഇ (2000), വിവര്ത്തനത്തിന് ഒരു വിഫലശ്രമം (2006), ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം, ആരെല്ലാം നോക്കുമെന്നായിരുന്നു (2009), കുഴൂർ വിത്സന്റെ കവിതകൾ (2012), വയലറ്റിനുള്ള കത്തുകൾ (2015), Thintharoo (2015), ഹാ, വെള്ളം ചേർക്കാത്ത മഴ (2017), Letters to Violet (2018), Treemagination (2018), കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം (2018), Thintharoo സ്പാനിഷ് പരിഭാഷ (2018), Cartas Para Violeta - Spanish Translation, തോറ്റവർക്കുള്ള പാട്ടുകുറബ്ബാന (2018), പച്ച പോലത്തെ മഞ്ഞ (2018), Treemagination - കവിതകളുടെ ഡച്ച് പരിഭാഷ (2019), Rahul Gandhi, Neruda, Feast of St. Thomas and Other Poems (2019), ഇന്ന് ഞാൻ നാളെനീയാന്റപ്പൻ (2020)